ഒത്തിരി കാലം ജീവിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. പക്ഷെ ....
അശ്രദ്ധ - അതെന്നും എന്റെ ജീവിതത്തിൽ നിഴലിച്ചു നിന്നു.
പുറം ചട്ട കീറിയ പുസ്തകം കാട്ടി അച്ഛൻ പറഞ്ഞു - "നിന്റെ അശ്രദ്ധ"
വാങ്ങിയ പാൽ വഴിയിൽ കളഞ്ഞപ്പോൾ അമ്മ പറഞ്ഞു - "നിന്റെ അശ്രദ്ധ"
കുനനുറുമ്പിന്റെ നിര പോലെയുളള അക്ഷരങ്ങൾ കാട്ടി ചേട്ടൻ പറഞ്ഞു - "നിന്റെ അശ്രദ്ധ"
ചുവന്ന പേന കൊണ്ട് കഴുത്തറത്ത ഉത്തര കടലാസ്സ് കാട്ടി അധ്യാപകൻ പറഞ്ഞു - "നിന്റെ അശ്രദ്ധ"
അതെ എല്ലാം എന്റെ അശ്രദ്ധ ആയിരുന്നു.
അന്നാ റോഡ് മുറിച്ചു കടക്കുമ്പോൾ ഒരല്പ്പം ശ്രദ്ധിച്ചിരുന്നെങ്കിൽ.
അന്നാ ചെകുത്താന്റെ മുഖമുള്ള തടി ലോറിയും എന്നോട് പറഞ്ഞു - "നിന്റെ അശ്രദ്ധ"
അനീഷ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ