"ആ ഇല വച്ച് തേക്കണം. എന്നാലേ തെളിയൂ"
ആശാൻപള്ളിക്കൂടത്തേ പറ്റി ആലോചിക്കുമ്പോൾ ആദ്യം തെളിയുന്നത് കമ്മ്യൂണിസ്റ്റ് പച്ചയാണ്.
എഴുത്താണി കൊണ്ട് അന്ന് പഠിപ്പിച്ച അക്ഷരങ്ങൾ കുറിച്ചിട്ട ഓല ആശാന്റെ കൈയിൽ നിന്ന് കിട്ടിയാൽ ആദ്യം ചെയ്യുന്നത് അതുമായി മുറ്റത്തേയ്ക്കോടും. കമ്മ്യൂണിസ്റ്റ് പച്ചയില പറിച്ച് ഓലയിൽ തേച്ചു കഴിയുമ്പോൾ അന്നത്തെ അങ്കം കഴിഞ്ഞ സന്തോഷം. അതിലുപരി വീട്ടിൽ ചെന്ന് എന്റെ നീല നിറമുള്ള പുതിയ നിയമത്തിൽ ഇന്ന് എഴുതാൻ പുതിയ അക്ഷരങ്ങൾ കിട്ടിയതിന്റെ സന്തോഷം.
അന്ന് കമ്മ്യൂണിസ്റ് പച്ച വച്ച് തേച്ച അക്ഷരങ്ങൾ ഇപ്പോളും മായാതെ എന്റെ കൈയിൽ ഉണ്ട്.
മാഞ്ഞു പോയ ചില ഓർമകൾ കമ്മ്യൂണിസ്റ്റ് പച്ച തേച്ചു വച്ചിരുന്നെങ്കിൽ ....
അനീഷ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ